(www.kl14onlinenews.com)
(28-Sep-2023)
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആറാം സ്വർണമെന്ന നേട്ടം. 10m എയർ പിസ്റ്റൾ എന്ന വിഭാഗത്തിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. സരബ്‌ജോത് സിംഗ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവരാണ് സ്വർണം സ്വന്തമാക്കിയത്. വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ദേവിക്ക് വെള്ളി
ലഭിച്ചിരുന്നു. ഫൈനലിൽ ചൈനീസ് താരത്തോട് തോറ്റതിന് പിന്നാലെയാണ് റോഷിബിന ദേവി വെള്ളി തിളക്കത്തിന് അർഹയായത്. 44 വേദികളിൽ 40 കായിക ഇനങ്ങളിലായി 481 മെഡൽ പോരാട്ടങ്ങളാണ് ഏഷ്യൻ ഗെയിംസ് വേദിയിൽ നടക്കുക. ഇന്ത്യയടക്കം 45 രാജ്യങ്ങളിൽ നിന്നുള്ള 12,417 കായികതാരങ്ങളാണ് മത്സരത്തിൽ മാറ്റുരയ്‌ക്കുക. ഒക്ടോബർ എട്ടിനാണ് മേള സമാപിക്കുന്നത്.
Post a Comment