(www.kl14onlinenews.com)
(15-Aug-2023)
77-ാം സ്വാതന്ത്രദിനം ആഘോഷിച്ച് കാസർകോട് ഗവ.കോളേജ്
കാസർകോട്: വിദ്യാനഗർ, 77-ാം സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കാസർഗോഡ് ഗവ:കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ചന്ദ്രഗിരി കോട്ട വൃത്തിയാക്കി.
ബേക്കൽ കോട്ടയുടെ സൗന്ദര്യത്തോടൊപ്പം ഇടം പിടിക്കുന്ന ചന്ദ്രഗിരി കോട്ട സംരക്ഷിക്കേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്തമാണെന്ന് മനസിലാക്കിയാണ് സ്വാതന്ത്രദിനത്തിൽ ഇങ്ങനെയൊരു ദൗത്യവുമായി എൻ എസ് എസ് മുന്നിട്ടിറങ്ങിയത്.
ആർക്കിയോളജി സെക്ഷൻ സ്റ്റാഫ് അംഗങ്ങളായ ശ്രീ:അൻവർ, ശ്രീ: മധുസൂദനൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഗവ:കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശലത സി.കെ, ശ്രീ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, എൻ എസ് എസ് വൊളൻ്റിയർ സെക്രട്ടറിമാരായ രേവതി.പി, സ്മിത, സൃഷ്ടി.ബി, മാഹിറ ബീഗം,സാത്വിക് ചന്ദ്രൻ പി അഭിജിത്ത് എ, രാഹുൽ രാജ് എം ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment