(www.kl14onlinenews.com)
(Aug -05-2023)
ഡൽഹി : ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ശനിയാഴ്ച രാവിലെ 25ഓളം മെഡിക്കല്‍ സ്റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു. അക്രമം നടന്ന നുഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തൗരുവില്‍ താമസിക്കുന്ന കുടിയേറ്റക്കാരുടെ കുടില്‍ വ്യാഴാഴ്ച വൈകുന്നേരം സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് പൊളിച്ചുനീത്തി.
ഷഹീദ് ഹസന്‍ ഖാന്‍ മേവാതി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിര്‍വശത്തുള്ള മെഡിക്കല്‍ സ്റ്റോറുകളാണ് കനത്ത പൊലീസ് സന്നാഹത്തോടെ പൊളിച്ചു നീക്കിയത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് പൊളിച്ചത്. മൂന്നാം ദിവസമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ നടപടി തുടരുകയാണ്. വിവിധ പ്രദേശങ്ങളിലെ 50 മുതല്‍ 60 വരെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. അറസ്റ്റ് ഭയന്ന് പ്രദേശത്തെ നിരവധി പേര്‍ പലായനം ചെയ്‌തെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
Post a Comment