(www.kl14onlinenews.com)
(29-Aug-2023)
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 43 കോടിയുടെ ലഹരിമരുന്നുമായി യു.പി സ്വദേശി പിടിയിൽ. യു.പി മുസഫർനഗർ സ്വദേശി രാജീവ് കുമാറിൽനിന്നാണ് ഡി.ആർ.ഐ ലഹരിമരുന്ന് പിടികൂടിയത്. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ച രാജീവ്കുമാര്‍ ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനുമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഷൂവിലും പഴ്സിലും ബാഗിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്.
إرسال تعليق