കെഎസ്ആര്‍ടിസി ജീവനകാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം മുഴുവന്‍ നല്‍കണം; ഹൈക്കോടതി

(www.kl14onlinenews.com)
(16-Aug-2023)

കെഎസ്ആര്‍ടിസി ജീവനകാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം മുഴുവന്‍ നല്‍കണം; ഹൈക്കോടതി
എറണാകുളം: ഓണത്തിനു മുന്‍പ് ശമ്പളം മുഴുവന്‍ നല്‍കണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ hbഅനുവദിക്കില്ല. ജനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആര്‍ടിസി നിലനില്‍ക്കുന്നത്.ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് കെഎസ്ആര്‍ടിസിയാണെന്ന് കോടതി പറഞ്ഞു.130 കോടി സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നല്‍കാന്‍ സാധിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.കെ.എസ്.ആര്‍.ടി സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റി.ജൂലൈ മാസത്തെ പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ശമ്പളം മുടങ്ങുന്നത് പതിവായതോടെ കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഓണക്കാല ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം. കോടതി ഉത്തരവ് പോലും സര്‍ക്കാരും മാനേജ്‌മെന്റും പാലിക്കുന്നില്ലെന്ന് എഐടിയുസി കുറ്റപ്പെടുത്തി.യൂണിയനുകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

Post a Comment

Previous Post Next Post