പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വീണ്ടും രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(16-Aug-2023)

പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വീണ്ടും രാഹുൽ ഗാന്ധി
ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ച് ദിവസങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിരോധ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു. കൂടാതെ കോൺഗ്രസ് എംപി അമർ സിംഗിനെയും സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തതായി ലോക്‌സഭാ ബുള്ളറ്റിൻ അറിയിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാർട്ടി ലോക്‌സഭ അംഗം സുശീൽ കുമാർ റിങ്കുവിനെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം എന്നിവയുൾപ്പെടുന്ന സമിതിയിലേക്കാണ് നാമനിർദ്ദേശം ചെയ്തത്. അടുത്തിടെ ജലന്ധർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച റിങ്കു പാർലമെന്റിന്റെ അധോസഭയിലെ ഏക എഎപി അംഗമാണ്.

മാർച്ചിൽ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ച എൻസിപിയുടെ ഫൈസൽ പിപി മുഹമ്മദിനെ ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവ സംബന്ധിച്ച കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. മാർച്ചിൽ അയോഗ്യനാക്കപ്പെടുന്നതിന് മുൻപ് പ്രതിരോധ പാർലമെന്ററി പാനലിൽ അംഗമായിരുന്നു രാഹുൽ ഗാന്ധി.

2019 ലെ മോദി കുടുംബപ്പേര് പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ലോകസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ലോകസഭാ നടപടി സ്റ്റേ ചെയ്തു. തുടർന്ന് ഓഗസ്റ്റ് 7 നാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തിലേക്ക് തിരിച്ചെത്തുന്നത്.

ഈ കേസിൽ ഗുജറാത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ഇതേത്തുടർന്നാണ് മാർച്ച് 23 മുതൽ മാർച്ച് 24 വരെ ലോക്സഭാംഗത്വത്തിൽ നിന്ന് രാഹുൽ അയോഗ്യനാക്കപെട്ടത്. രണ്ട് വർഷവും അതിൽ കൂടുതലുമുള്ള ശിക്ഷയും ലഭിക്കുന്നത് ഒരു നിയമനിർമ്മാതാവിനെ സ്വയമേവ അയോഗ്യനാക്കുന്നു. ലോക്‌സഭയിൽ വയനാടിനെയാണ് രാഹുൽ പ്രതിനിധീകരിക്കുന്നത്.

Post a Comment

Previous Post Next Post