അമിത ഫീസ്; അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

(www.kl14onlinenews.com)
(Aug -04-2023)

അമിത ഫീസ്; അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ e-സേവ്’ എന്ന പേരിലാണ് 130-ലധികം അക്ഷയ കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടക്കുന്നത്. അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാലാണ് നടപടി.

രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളാണ് റെയ്ഡ്. സേവനങ്ങള്‍ക്കായി അക്ഷയ സെന്റര്‍ നടത്തിപ്പുകാര്‍ പൊതുജനങ്ങളില്‍ നിന്ന് അമിത തുക ഈടാക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പാലിക്കപ്പെടുന്നില്ലെന്നും വിവരമുണ്ട്.

അക്ഷയ കേന്ദ്രങ്ങളുടെ സുതാര്യത പരിശോധിച്ച് ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ട ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസര്‍മാര്‍ അക്ഷയ സെന്റര്‍ നടത്തിപ്പുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി ഇത്തരം അഴിമതികള്‍ക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് നടപടി. വിജിലന്‍സ് ഡയറക്ടര്‍ ടി.കെ വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ് നടക്കുന്നത്.

Post a Comment

Previous Post Next Post