വിവാദ പരാമര്‍ശത്തില്‍ എ.എന്‍ ഷംസീര്‍ മാപ്പുപറയേണ്ടതില്ല; സി.പി.ഐ.എം

(www.kl14onlinenews.com)
(Aug -02-2023)

വിവാദ പരാമര്‍ശത്തില്‍ എ.എന്‍ ഷംസീര്‍ മാപ്പുപറയേണ്ടതില്ല; സി.പി.ഐ.എം
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പുപറയേണ്ടതില്ലെന്ന് സി.പി.ഐ.എം. ശബരിമല പ്രക്ഷോഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇതിന്റെ ഗൂഢാലോചനയില്‍ എന്‍.എസ്.എസ് വീണെന്ന് സംശയിക്കുന്നതായും സി.പി.ഐ.എം വ്യക്തമാക്കി. മാപ്പ് പറയാന്‍ വേണ്ടി തെറ്റൊന്നും ഷംസീര്‍ ചെയ്തിട്ടില്ല. നിലപാട് വിശദീകരിക്കുന്നതിനായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണും.

വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എന്‍.എസ്.എസ് പ്രതിഷേധം നടന്നു. എ.എന്‍.ഷംസീറിന്റെ വിവാദപരാമര്‍ശത്തിനെതിരായ എന്‍.എസ്.എസ് പ്രതിഷേധം. ശബരിമല സമര മാതൃകയില്‍ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് എതിര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പ്രസ്താവനക്ക് പിന്നില്‍ ഹൈന്ദവ വിരോധമാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എ.എന്‍.ഷംസീര്‍ നിലപാട് തിരുത്തണമെന്ന് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. സ്വന്തം സമുദായത്തെ ഷംസീര്‍ കുറ്റം പറയുമോയെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഷംസീറിനെ തള്ളി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി.

Post a Comment

Previous Post Next Post