മകളെ ശല്യം ചെയ്തത് വിലക്കിയ പിതാവിനെ പാമ്പിനെകൊണ്ട് കൊല്ലിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

(www.kl14onlinenews.com)
(Aug -08-2023)

മകളെ ശല്യം ചെയ്തത് വിലക്കിയ പിതാവിനെ പാമ്പിനെകൊണ്ട് കൊല്ലിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
മകളെ ശല്യം ചെയ്തത് വിലക്കിയ പിതാവിനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം കാട്ടക്കടയിലാണ് സംഭവം. കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് കോടന്നൂര്‍ സ്വദേശി കിച്ചു (30) എന്ന ഗുണ്ട് റാവു ആണ് പോലീസ് പിടിയിലായത്.

അമ്പലത്തിന്‍ കാല രാജുവിനെ ആണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാജുവിന്റെ മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിനു സമീപം ആരോ എത്തിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. തുടര്‍ന്ന് പ്രതി ജനലിലൂടെ രാജുവിന്റെ മുറിയിലേക്ക് പാമ്പിനെ ഏറിയുകയായിരുന്നു.

വീട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീടിനുള്ളില്‍ ഇട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ചു ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ മനസിലാക്കിയാണ് പ്രതിയെ കണ്ടെത്തിയത്. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post