(www.kl14onlinenews.com)
(17-Aug-2023)
കോഴിക്കോട് :
യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതിയ നീക്കവുമായി കോഴിക്കോട് സിറ്റി പൊലീസ്. യുവതിയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതികളാക്കാനാണ് തീരുമാനം. രണ്ട് ഡോക്ടര്‍മാരേയും രണ്ട് നഴ്‌സുമാരേയുമാണ് പ്രതികളാക്കുക. ഐപിസി 338 പ്രകാരമാണ് കേസെടുക്കുക.
അതേസമയം പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു. 2017ല്‍ ആണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതിചേര്‍ക്കാനുള്ള പൊലീസിന്റെ തീരുമാനം ഹര്‍ഷിന സ്വാഗതം ചെയ്തു. നടപടി പ്രതീക്ഷ നല്‍കുന്നതാണെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകുന്നില്ലെന്നും ഹര്‍ഷിന കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സംഭവത്തില്‍ നീതി തേടി ഹര്‍ഷിനയും കുടുംബവും സെക്രട്ടേറിയറ്റിന് മുന്നില്‍ ഹര്‍ഷിന ഏകദിന ഉപവാസം നടത്തി.
നേരത്തെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് തള്ളിയിരുന്നു. ഹർഷിനക്ക് നീതി ഉറപ്പാക്കുമെന്നും പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയിൽ വ്യക്തമാക്കി. സ്വകാര്യ മെഡിക്കൽ കോളജിലെ പ്രവേശന ഭേദഗതി ബില്ലിന്‍റെ ചർച്ചക്കിടയായിരുന്നു മന്ത്രിയുടെ പരാമർശം.
കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക എങ്ങനെ കുരിങ്ങിയത് കണ്ടെത്താനായില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്ന് ഹർഷിന വ്യക്തമാക്കിയിരുന്നു.
2017 നവംബർ 30 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സിസേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എംആർഐ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്
إرسال تعليق