പൊലീസ് പിന്തുടർന്നു കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്കുപറ്റിയ സംഭവം;വിദ്യാർത്ഥിയുടെ ആശുപത്രി ചെലവ് സർക്കാർ ഏറ്റെടുക്കുക: പിഡിപി

(www.kl14onlinenews.com)
(28-Aug-2023)

പൊലീസ് പിന്തുടർന്നു
കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്കുപറ്റിയ സംഭവം;വിദ്യാർത്ഥിയുടെ ആശുപത്രി ചെലവ് സർക്കാർ ഏറ്റെടുക്കുക: പിഡിപി

കുമ്പള :
കുമ്പള കളത്തൂർപള്ളത്ത് കാർ മറിഞ്ഞു വിദ്യാർഥിക്ക് ഗുരുതര പരിക്കുപറ്റിയ സംഭവം; പൊലീസ് പിന്തുടർന്നപ്പോഴാണ് അപകടം ഉണ്ടായതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.

അംഗടിമുഗർ സ്കൂൾ വിദ്യാർത്ഥി ഫർഹാസിന്റെ വാഹന അപകടവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച വന്നിട്ടുണ്ടെങ്കിൽ പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നും, പിഡിപി മണ്ഡലം നേതാക്കളായ ഇബ്രാഹിം തോക്ക മൂസ അടുക്ക ഖലീൽ കൊടിയമ്മ അബ്ദുറഹ്മാൻ ബേക്കൂർ എന്നിവർ ആവശ്യപ്പെട്ടു ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമാണ്
പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതായും പാർട്ടി ആലോചിക്കുന്നുണ്ടെന്ന് നേതാക്കൾ അറിയിച്ചു.

അതേസമയം
സ്കൂളിൽ നടന്ന ഓണാഘോഷത്തിനായി അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ കാറിലായിരുന്നു എത്തിയത്. ഇവർ സഞ്ചരിച്ച കാർ കുമ്പള പൊലീസ് പിൻതുടരുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറയുന്നു.

പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടരുന്നത്. അമിത വേഗതയിലെത്തിയ കാർ മതിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റത്.

വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ അംഗടിമോഗർ ഖത്തീബ് നഗറിൽ നിന്ന് പൊലീസ് പിന്തുടർന്നു. അവിടെ നിന്നും 5 കിലോ മീറ്റർ അകലെ കളത്തൂർപള്ളത്ത് വെച്ച് കാർ തലകീഴായ് മറിഞ്ഞു. പ്ലസ് ടു വിദ്യാർഥി ഫർഹാസിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥിയെ ആദ്യം കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതായതിനാൽ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിയിക്കുയാണ്.

Post a Comment

Previous Post Next Post