കോട്ടിക്കുളം റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി; ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു

(www.kl14onlinenews.com)
(17-Aug-2023)

കോട്ടിക്കുളം റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി; ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂര്‍ മംഗ്ലൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ഇവ കണ്ടത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസും മേല്‍പ്പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലും ക്ലോസറ്റ് കഷണവും ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരില്‍ ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കണ്ണൂരിലും കാസര്‍കോടുമായി മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post