(www.kl14onlinenews.com)
(17-Aug-2023)
ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം പി ലഡാക്കിലേക്ക് പുറപ്പെട്ടു. ലഡാക്കില്‍ ഇന്നും നാളെയുമായി രണ്ട് ദിവസത്തെ പര്യടനം രാഹുല്‍ ഗാന്ധി നടത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടയില്‍ പല പരിപാടികളിലും പങ്കെടുക്കും. എന്നാല്‍, അദ്ദേഹത്തിന്റെ പരിപാടികളൊന്നും പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
രാഹുല്‍ സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ യൂറോപ്പ് പര്യടനം നടത്തിയേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബെല്‍ജിയം, നോര്‍വേ, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇതിനിടയില്‍ യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍, ഇന്ത്യന്‍ പ്രവാസികള്‍, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
إرسال تعليق