(www.kl14onlinenews.com)
(Aug -04-2023)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജിംനേഷ്യം ജീവനക്കാരെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗുണ്ടാനേതാവ് ശശിയെന്ന സന്തോഷാണ് പിടിയിലായത്. വട്ടിയൂര്‍ക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരംപാറയില്‍ ജിംനേഷ്യം നടത്തിപ്പുകാരനും ജീവനക്കാരനും വെട്ടേത്.
കാഞ്ഞിരംപാറ-മരുതംകുഴി റോഡില്‍ സരോവരം ബില്‍ഡിങ്ങില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ദി ഹെല്‍ ഫിറ്റ്‌നസ് എന്ന ജിമ്മിന്റെ നടത്തിപ്പുകാരനായ തൊഴുവന്‍കോട് സ്വദേശി ജിജോ, ജീവനക്കാരനായ വിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കാറിലെത്തിയ സന്തോഷ് ജിമ്മിലേക്ക് ഓടിക്കയറിയ ശേഷം ജിജോയുടെ തലയ്ക്ക് വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇതു തടയുന്നതിനിടെയാണ് വിഷ്ണുവിനും വെട്ടേറ്റത്.
Post a Comment