(www.kl14onlinenews.com)
(12-Aug-2023)
പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനെ പരിഹസിച്ച് കെ മുരളീധരന്‍. ജെയിക്കിന് ഹാട്രിക് കിട്ടുമെന്നും ഒപ്പം അപ്പനോടും മകനോടും തോറ്റു എന്ന പേരും ലഭിക്കുമെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
"പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ തന്നെ ജയിക്കും. അവിടെ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു സിപിഎം നടത്തുന്നത് തറ പ്രചരണമാണ്. ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികിത്സയും നല്‍കിയതാണ്. മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. ജനം അതെല്ലാം തള്ളിക്കളയും"- മുരളീധരന്‍ പറഞ്ഞു.
അതേസമയം മാസപ്പടി വിവാദത്തില്‍ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ എടുത്തുചാടി മറുപടി പറയാന്‍ കഴിയില്ലെന്നും കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന പരിപാടി കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ലിസ്റ്റില്‍ പെടാത്ത കമ്പനികളില്‍നിന്ന് എല്ലാ രാഷ്ട്രീയക്കാരും പണം സ്വീകരിക്കാറുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേർത്തു
Post a Comment