ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും

(www.kl14onlinenews.com)
(17-Aug-2023)

ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും

ഡ്യൂറണ്ട് കപ്പില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. മത്സരത്തില്‍ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഇന്ന് വൈകിട്ട് 6 മണിക്ക് ആണ് മത്സരം. ഇപ്പോള്‍ ഒരു പോയിന്റും ഇല്ലാതെ ഗ്രൂപ്പില്‍ അവസാന സ്ഥാനാത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉള്ളത്. ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ് സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയം നിര്‍ബന്ധമാണ്.

ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ് സി എയര്‍ ഫോഴ്‌സിനോട് സമനില വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താം. എന്നാല്‍ ബെംഗളൂരു എഫ് സിയെ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല. ബെംഗളൂരുവും ഇന്ന് വിജയത്തിനായി തന്നെയാകും പൊരുതുക.

Post a Comment

Previous Post Next Post