ഫ്‌ലൈറ്റെർസ് എഫ്‌സി കുവൈറ്റ്, ജേഴ്സി ലോഞ്ച് ചെയ്തു

(www.kl14onlinenews.com)
(26-Aug-2023)

ഫ്‌ലൈറ്റെർസ് എഫ്‌സി കുവൈറ്റ്, ജേഴ്സി ലോഞ്ച് ചെയ്തു
കുവൈറ്റ്‌ സിറ്റി:
കുവൈറ്റിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയാ ഫ്‌ലൈറ്റെർസ് എഫ്‌സി കുവൈറ്റ് 2023 2024 സീസണിലേക്കുള്ള ജേഴ്സികൾ ലോഞ്ച് ചെയ്തു . മേഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങിൽ ക്ലബിന്റെ മുഖ്യ പ്രയോജകരായ അൽ മുസൈനി എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജർ ഗുരുപ്രസാദ് കദ്രി അഭിരാമിന് കൈമാറി ഉത്ഘാടനം ചെയ്തു .

കുവൈറ്റിലെ പ്രമുഖ മുട്ടിപ്പാട്ട് ബാൻഡായ അറേബ്യൻ ഇശലിന്ടെ കൈമുട്ട് പാട്ട് സദസ്സിനെ ഒന്നടങ്കം
ആവേശം കൊള്ളിച്ചു

കുവൈറ്റ് സ്റ്റൈൽ കോ പ്രതിനിധി ചിദംബരേശൻ ആവേ ജേഴ്സിയും ലോഞ്ച് ചെയ്തു . മേഡക്സ് റിസപ്ഷൻ മാനേജർ സലാം ഏറ്റു വാങ്ങി .
ക്ലബ് പേട്രൺ ശുഐബ് ഷെയ്ഖ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ ക്ലബ് പ്രസിഡന്റ് സലിം വകീൽ സ്വാഗതവും ക്ലബ് ട്രഷറർ ഷാകിബ് നന്ദിയും രേഖപ്പെടുത്തി .

ആശംസകൾ അറിയിച്ചു ജോസഫ് സ്റ്റാൻലി , ഫൈസൽ ജിബ്‌രീൽ , അഫ്സർ തളങ്കര , തോമസ് അവറാച്ചൻ എന്നിവർ സംസാരിച്ചു .

കേഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , ശരീഫ് പൂച്ചക്കാട് , മുഹമദ് മല്ലങ്കൈ, ഹസീം, സത്താർ , ഉബൈദ്ക്ക , മധു , ഡാൻസ്റ്റാൻ , ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങൾ ഹോം , ആവേ ,ഫാൻസ്‌ ജേഴ്സികൾ വിതരണം ചെയ്തു .

Post a Comment

Previous Post Next Post