വെള്ളിത്തിളക്കവുമായെത്തിയ വൈദേഹിക്ക് വെള്ളിക്കോത്തിന്റെ വരവേല്‍പ്പ്

(www.kl14onlinenews.com)
(Aug -02-2023)

വെള്ളിത്തിളക്കവുമായെത്തിയ വൈദേഹിക്ക് വെള്ളിക്കോത്തിന്റെ വരവേല്‍പ്പ്

കാഞ്ഞങ്ങാട്: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന ആറാമത് കേഡറ്റ് നാഷണല്‍ തായ്ക്വാണ്‍ ഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി സില്‍വര്‍ മെഡല്‍ നേടിയ വെള്ളിക്കോത്ത് തായ്ക്വാണ്‍ ഡോ അക്കാഡമിയുടെ അഭിമാനതാരം ജെ.എം.വൈദേഹിക്ക് വെള്ളിക്കോത്ത് ഉജ്ജ്വലസ്വീകരണം. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിക്കോത്ത് തായ്ക്വാണ്‍ഡോ അക്കാദമി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വെള്ളിക്കോത്ത് മഹാകവി പി സ്്മാരക ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ്സകൂള്‍ പിടിഎയും നെഹ്്റു ബാലവേദി പ്രവര്‍ത്തകരും വൈദേഹിയെ സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വെള്ളിക്കോത്തേക്ക് ആനയിച്ചു. സ്വീകരണഘോഷയാത്രക്കു ശേഷം വെള്ളിക്കോത്ത് തെയ്ക്വാണ്‍ഡോ അക്കാദമിയില്‍ നടന്ന അനുമോദനസമ്മേളനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സബീഷ് ഉദ്ഘാടനം ചെയ്തു. വൈദേഹിക്കുള്ള ഉപഹാരവും 20,000 രൂപയുടെ കാഷ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു. പരിശീലകന്‍ വി വി മധുവിനെയും ചടങ്ങില്‍ ആദരിച്ചു. ദേശീയചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച വെള്ളിക്കോത്ത് തെയ്കോണ്‍ഡോ അക്കാദമിയിലെ താരങ്ങള്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.
രക്ഷാകര്‍തൃകൂട്ടായ്മ പ്രസിഡണ്ട് പി സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിംപിക് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ.കെ.എം രാജശേഖരന്‍ , ജില്ലാ സ്പോര്‍ട് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി പി അശോകന്‍ മാസ്റ്റര്‍ ംഎന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വാര്‍ഡ് മെമ്പര്‍ കെ.കൃഷ്ണന്‍ മാസ്റ്റര്‍. എം പൊക്ലന്‍, പി ബാലകൃഷ്ണന്‍, കേരള തായ്ക്വാണ്‍ഡോ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എം.കുഞ്ഞബ്ദുള്ള, ജില്ലാ സെക്രട്ടറി ബി.ഐ പ്രകാശന്‍, പി.പി കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.ടി ചന്ദ്രന്‍, ഗോവിന്ദരാജ് എന്നിവര്‍ പ്രസംഗിച്ചു. സി.കെ കൃഷ്ണന്‍ സ്വാഗതവും രവീന്ദ്രന്‍ മുല്ലത്തൊടി നന്ദിയും പറഞ്ഞു.


പടം..
നാഷണല്‍ തായ്ക്വാണ്‍ ഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി സില്‍വര്‍ മെഡല്‍ നേടിയ വെള്ളിക്കോത്ത് തായ്ക്വാണ്‍ ഡോ അക്കാഡമിയിലെ ജെ.എം.വൈദേഹിക്ക് അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തില്‍ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് കാഷ് അവാര്‍ഡ് സമ്മാനിക്കുന്നു


Post a Comment

Previous Post Next Post