മധുര ട്രെയിൻ അപകടം: മരിച്ചത് ടൂറിസ്റ്റുകൾ; അപകട കാരണം യാത്രക്കാർ ഗ്യാസ് സ്റ്റൗ കത്തിച്ചത്

(www.kl14onlinenews.com)
(26-Aug-2023)

മധുര ട്രെയിൻ അപകടം: മരിച്ചത് ടൂറിസ്റ്റുകൾ; അപകട കാരണം യാത്രക്കാർ ഗ്യാസ് സ്റ്റൗ കത്തിച്ചത്
ചെന്നൈ: മധുര റെയിൽവേസ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ച് 10 ടൂറിസ്റ്റുകളാണ് മരിച്ചത്. പുലർച്ചെ 5.15നാണ് ട്രെയിനിലെ കോച്ചിന് തീപിടിച്ചത്. 65 യാത്രക്കാരാണ് ആ കോച്ചിലുണ്ടായിരുന്നത്. എല്ലാവരും ടൂറിസ്റ്റുകളായിരുന്നു. യു.പിയിലെ ലഖ്നോയിൽ നിന്ന് എത്തിയവരായിരുന്നു യാത്രക്കാർ. ആഗസ്റ്റ് 17ന് ലഖ്നോയിൽ നിന്ന് ആരംഭിച്ചതാണ് പാർട്ടി കോച്ച്. എല്ലാവരും ഒരു കോച്ചിൽ ബുക്ക് ചെയ്ത് എത്തിയവരായിരുന്നു. ഞായറാഴ്ച ചെന്നൈയിലെത്തി അവിടെ നിന്ന് ലഖ്നോയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. അപകടം നടക്കുമ്പോൾ കോച്ച് ട്രെയിനിൽ നിന്ന് വേർപെടുത്തി മധുര സ്റ്റേബിളിംഗ് ലൈനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

യാത്രക്കാരിലൊരാൾ കോഫിയുണ്ടാക്കാൻ ഗ്യാസ് സ്റ്റൗ കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മധുര ജില്ല കലക്ടർ എം.എസ്. സംഗീത പറയുന്നു. ഇത് സതേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ബി. ഗുഗണേശനും ശരിവെച്ചു. സാധാരണ രീതിയിൽ തീപിടിക്കാൻ കാരണമാകുന്ന സാധനങ്ങൾ കൈവശം വെക്കാൻ യാത്രക്കാരെ അനുവദിക്കാറില്ല. നിയമവിരുദ്ധമായാണ് യാത്രക്കാർ ഗ്യാസ് ലൈറ്റർ കൈയിൽ കരുതിയതെന്നും ഗുഗണേശൻ പറഞ്ഞു. ​തീപടരുന്നത് കണ്ട് യാത്രക്കാരിൽ ഭൂരിഭാഗവും​ ബോഗിയിൽ നിന്ന് ചാടിയിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

തീപിടിത്തത്തിന് കാരണമാകുന്ന ഗ്യാസ് സിലിണ്ടർ, ക്രാക്കേഴ്സ്, ആസിഡ്, മണ്ണെണ്ണ, പെട്രോൾ, തെർമിക് വീൽഡിങ്, സ്റ്റൗവ് എന്നിവ ട്രെയിൻ യാത്രക്കിടെ കൊണ്ടുപോകുന്നത് 1989​ലെ റെയിൽവേ നിയമപ്രകാരമുള്ള 67, 164, 165 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണ്.

Post a Comment

Previous Post Next Post