ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം, ആദ്യഘട്ട ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റുതീർന്നു

(www.kl14onlinenews.com)
(31-Aug-2023)

ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം, ആദ്യഘട്ട ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റുതീർന്നു
അഹമ്മദാബാദ് :ഏകദിന ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ ആദ്യഘട്ട ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റുതീർന്നു. ബുക്ക് മൈ ഷോ ആപ്പിലെ ഓൺലൈൻ വിൽപനയാണ് വളരെപ്പെട്ടെന്ന് ‘സോൾഡ് ഔട്ട്’ ആയത്. രണ്ടാംഘട്ട വിൽപന സെപ്റ്റംബർ മൂന്നിനു നടക്കും. ഒക്ടോബർ 14ന് അഹമ്മദാബാദിലാണ്.

നേപ്പാളിനെതിരെ പാക്കിസ്ഥാന്‍ 238 റൺസിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. 343 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ നേപ്പാൾ 23.4 ഓവറിൽ 104 റൺസിന് പുറത്തായി.

ബംഗ്ലദേശും ശ്രീലങ്കയും തമ്മിൽ ഇന്നത്തെ മത്സരം. ശനിയാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 6 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ ടീമുകളുടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകൾ. ഗ്രൂപ്പിലെ എല്ലാ ടീമും മറ്റു 2 ടീമുകളുമായി ഓരോ തവണ കളിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോറിനു യോഗ്യത നേടും. സൂപ്പർ ഫോറിലും ഓരോ ടീമും എതിരാളികളുമായി ഓരോ തവണ ഏറ്റുമുട്ടും. സൂപ്പർ ഫോറിലെ മികച്ച 2 ടീമുകളാണ് ഫൈനലിലെത്തുക. ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാവുക.

Post a Comment

Previous Post Next Post