മുങ്ങിമരിച്ചത് മൂന്ന് സഹോദരിമാര്‍; ദുരന്തം പിതാവിന്റെ കൺമുന്നിൽ

(www.kl14onlinenews.com)
(26-Aug-2023)

മുങ്ങിമരിച്ചത് മൂന്ന് സഹോദരിമാര്‍; ദുരന്തം പിതാവിന്റെ കൺമുന്നിൽ

പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് പിതാവിന്റെ കണ്‍മുന്നില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്.അച്ഛനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവര്‍. പിതാവ് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തില്‍ പെട്ടു.

വിവരം അറിഞ്ഞ് നാട്ടുകാരാണ് ഇവരെ വെള്ളത്തില്‍ നിന്ന് കരയ്ക്ക് എത്തിച്ചത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി സംസ്‌കരിക്കും.

മക്കള്‍ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാന്‍ പോലും ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടിയത്. ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഈ കുളം. അപകടം നടന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് സ്ഥലത്തേക്ക് ആളുകളെത്തിയത്. കുളം ജനവാസ മേഖലയില്‍ നിന്ന് അകത്തേക്ക് കയറിയുള്ളതാണ്. ഇതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകി.

Post a Comment

أحدث أقدم