(www.kl14onlinenews.com)
(30-Aug-2023)
തിരുവനന്തപുരം ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ ബൈപാസില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.
ഹൈവേ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് വലിയ താഴ്ചയുളള ഭാഗത്തേക്കാണ് കാര്‍ മറിഞ്ഞത്. കൊല്ലം ഭാഗത്തേക്ക് സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. അതേസമയം അപകടസ്ഥലത്ത് മുന്നറിയിപ്പ് സംവിധാനങ്ങളോ മതിയായ ലൈറ്റുകളോ ഇല്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
إرسال تعليق