(www.kl14onlinenews.com)
(28-Aug-2023)
കന്യപാടി ആശ്രയ ആശ്രമത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണമൊരുക്കി കാസർകോട് ഗവ. കോളേജ് എൻഎസ്എസ് യൂണിറ്റുകൾ
കാസർകോട്: കാസർകോട് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റുകൾ സങ്കടിപ്പിച്ച ഓണഘോഷ പരിപാടികളുടെ രജിസ്ട്രേഷൻ തുക സമാഹരിച്ച് കന്യപാടി ആശ്രയ ആശ്രമത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം ഒരുക്കി കൊടുത്തു. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പ്രതിരൂപങ്ങളാണ് അവിടുത്തെ ഓരോ ചിരികളും. പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും വളരെ വിപുലമായി അവിടുത്തെ അന്തേവാസികൾക്കൊപ്പം ഓണാഘോഷം സങ്കടിപ്പിച്ചു. വിവിധതരം കലാ കായിക പരിപാടികൾ സങ്കടിപ്പിക്കുകയും വിജയികൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ആശാലത സി കെ സമ്മാനദാനവും നിർവഹിച്ചു. എൻ എസ് എസ് യൂണിറ്റുകൾ സമാഹരിച്ച നിശ്ചിത തുക ആശ്രമം മേധാവികൾക്ക് കൈമാറി. ഗവ:കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശലത സി കെ, ശ്രീ. ആസിഫ് ഇക്ബാൽ കാക്കശ്ശേരി, എൻ എസ് എസ് വൊളൻ്റിയർ സെക്രട്ടറിമാരായ രേവതി പി, സ്മിത, സൃഷ്ടി ബി, മാഹിറ ബീഗം,സാത്വിക് ചന്ദ്രൻ പി അഭിജിത്ത് എ, രാഹുൽ രാജ് എം ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
إرسال تعليق