(www.kl14onlinenews.com)
(10 -Aug-2023)
കാസർകോട് :സുരക്ഷിത ശബ്ദം നല്ല ആരോഗ്യം നൽകുമെന്നും അമിത ശബ്ദം ആരോഗ്യത്തിനു ഹാനീകരമാണെന്നും അമിത ശബ്ദത്തെ നിരുത്സാഹപ്പെടുത്തണമെന്നുമുള്ള സന്ദേശവുമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെത്തി. എന്റെ പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ അമിത ശബ്ദം കൊണ്ടുണ്ടാകുന്ന മാനസിക ശാരീരിക പഠന പ്രശ്നങ്ങളെ അറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു ഇയർ ഫോൺ ഉപയോഗവും ഇതിൽപ്പെടും. സുരക്ഷിത ശബ്ദം ആകട്ടെ എപ്പോഴും നമുക്കു ചുറ്റും സസ്നേഹം നിങ്ങളുടെ സ്വന്തം മോഹൻലാൽ എന്നെഴുതിയ കാർഡ് വിദ്യാർത്ഥികൾക്കു നൽകുന്നതിന് ഹെഡ് മാസ്റ്റർ ഇൻ ചാർജ് രാഘവ യ്ക്കു താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, നിർവ്വഹകസമിതി അംഗം സുലൈമാൻ തോരവളപ്പ്, ജനാർദ്ദനൻ മാസ്റ്റർ എന്നിവർ ചേർന്ന് നൽകി.
Post a Comment