(www.kl14onlinenews.com)
(27-Aug-2023)
തിരുവനന്തപുരം അരുവിക്കരയിൽ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കിയത് ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള മനോവിഷമത്തിലെന്ന് നിഗമനം. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് ഞായറാഴ്ച പുലർച്ചെ മൂന്നിനു മരിച്ചത്. തൂങ്ങി മരണത്തില്‍ സംശയാസ്പദമായ ഒന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം നടക്കുമ്പോൾ അക്ഷയ് രാജ് വീട്ടിൽ ഉണ്ടായിയിരുന്നില്ല. അക്ഷയ് രാജ് പുറത്തുപോയ സമയത്താണ് കിടപ്പുമുറിയിലെ ഫാനിൽ രേഷ്മ തൂങ്ങിമരിച്ചത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. രേഷ്മ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. ഇതിലുള്ള വിവരമാണ് പുറത്ത് വന്നത്. അന്വേഷണം നടക്കുകയാണ്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അരുവിക്കര പോലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഇന്നലെ രാത്രി 12 മണി വരെ രേഷ്മയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നുവെന്ന് വാര്‍ഡ് കൌണ്‍സിലര്‍ രമേഷ് ചന്ദ്രന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ആദ്യത്തെ ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അവര്‍ വന്നത്. അവര്‍ പോയതിനു ശേഷമാണ് രേഷ്മ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്.
ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നെന്ന സംശയം രേഷ്മയ്ക്ക് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. ഉടൻ തന്നെ അരുവിക്കര പൊലീസിൽ വിവരം അറിയിച്ചു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അരുവിക്കര മുളിലവിൻമൂട് സ്വദേശിയായ അക്ഷയ് രാജുമായി ജൂൺ 12നായിരുന്നു രേഷ്മയുടെ വിവാഹം.
Post a Comment