ജി.എൽ.പി ചന്ദ്രഗിരി സ്കൂളിന് സീറ്റ് പന്തൽ നിർമിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചു

(www.kl14onlinenews.com)
(Aug -02-2023)

ജി.എൽ.പി ചന്ദ്രഗിരി സ്കൂളിന് സീറ്റ് പന്തൽ നിർമിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചു
മേൽപറമ്പ: ചന്ദ്രഗി ഗവ: എൽ പി സ്കൂളിന്റെ മുൻ വശം സീറ്റ് പന്തൽ നിർമിക്കുന്നതിന് വേണ്ടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അഞ്ച് ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ കുറെ വർഷമായി സ്കൂൾ പി.ടി. എ കമ്മിറ്റിയുടെയും ഒഎസ് എ യുടെയും നിരന്തര പ്രയത്നത്തിന്റെ ഭാഗമായി ബ്ലോക്ക് മെമ്പർ കലാഭവൻ രാജുവിന്റെ ഇടപെടലിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സീറ്റ് പന്തൽ നിർമിക്കാൻ അനുമതി ലഭ്യമായത്, സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കി പ്രവർത്തിച്ച ബ്ലോക്ക് മെമ്പർ കലാഭവൻ രാജുവിനെയും അതിന് അനുമതി നൽകിയ ബ്ലോക്ക് പ്രസിഡണ്ട് സൈമ ടീച്ചറെയും ഭരണ സമതി അംഗങ്ങളെയും ജി.എൽ പി സ്കൂൾ പിടി എ കമ്മിറ്റിയും ഒഎസ് എ യും അഭിനന്ദിച്ചു.

Post a Comment

Previous Post Next Post