കൗമാരം കരുത്താക്കു- കേരള വനിതാ കമ്മീഷൻ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(12-Aug-2023)

കൗമാരം കരുത്താക്കു- കേരള വനിതാ കമ്മീഷൻ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു
എൻമകജെ: എസ്.എസ്.എച്ച്.എസ്.എസ് കാട്ടുകുക്കെ ഹയർസെക്കൻഡറി സ്കൂളിൽ 2023 ഓഗസ്റ്റ് 11ന് ലഹരി എന്ന മഹാവിപത്തിനെ ചെറുക്കുന്നതിനും, വിദ്യാർത്ഥികൾക്കിടയിൽ ലിംഗ സമത്വം പുലരുന്നതിനും, പ്രണയ പകയ്ക്കെതിരെയും കൗമാരം കരുത്താക്കു എന്ന പരിപാടി കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീപത്മനാഭ ഷെട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സോമശേഖര ജെ എസ് അധ്യക്ഷനായിരുന്നു.
ചടങ്ങ് വനിതാ കമ്മീഷൻ അംഗം അഡ്വക്കേറ്റ് പി കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സമൂഹത്തിൽ ഇന്നത്തെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിയുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ,അതിനെതിരെ വിദ്യാർത്ഥികൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നും, നിയമപരമായി എങ്ങനെ നമുക്ക് അതിനെ പ്രതിരോധിക്കാം എന്നും വളരെ വിശദമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി.
ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥിനിയായ ഖദീജ ഷബ്നം എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർക്കും ആയി സാമൂഹ്യ പ്രതിബദ്ധത പ്രതിജ്ഞ ചൊല്ലി.
ചടങ്ങിന് എസ് എസ് എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ സഞ്ജീവറായി, സ്കൂൾ മാനേജർ ശ്രീ മിത്തൂർ പുരുഷോത്തം ബട്ട്, എൻമകജെ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ബി എസ് ഗാംഭീര, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഹരിപ്രസാദ് ഷെട്ടി, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണ ആചാര്യ, എസ് എസ് എജുക്കേഷൻ ട്രസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി മെമ്പർ ശ്രീ ലോക്നാഥ് ഷെട്ടി എച്ച്, അധ്യാപകരായ രാജേഷ് സി എച്ച്, സന്ദീപ് കുമാർ എൻ വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി വാണി കെ നന്ദി രേഖപ്പെടുത്തി.
ചടങ്ങിനു ശേഷം വിദ്യാർത്ഥികൾക്കായി ശ്രീ നിർമൽ കാടകം  2 മണിക്കൂർ നീണ്ടുനിൽക്കുന്ന ക്ലാസ് നൽകി. ക്ലാസ്സിൽ അദ്ദേഹം ലഹരി എന്ന മഹാവിപത്തിനെ ചെറുക്കുന്നതിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എന്തൊക്കെ ചെയ്യാൻ കഴിയും എന്നും വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വം പുലരേണ്ടതിന്റെ ആവശ്യകത എന്താണെന്നും ആധുനിക കാലഘട്ടത്തിൽ പ്രണയ പകക്കെതിരെ വിദ്യാർഥിനികൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും വളരെ വിശദമായി സംസാരിച്ചു.

Post a Comment

أحدث أقدم