(www.kl14onlinenews.com)
(26-Aug-2023)
നൂഹില്‍ വീണ്ടും ശോഭായാത്ര നടത്താന്‍ ഹിന്ദുസംഘടനകള്‍, അനുമതിയില്ലെന്ന് ഭരണകൂടം; ജാഗ്രതയോടെ പൊലീസ്
ഹരിയാനയിലെ നൂഹിലെ അക്രമത്തിന് പിന്നാലെ ബ്രജ് മണ്ഡല് ശോഭായാത്ര നടത്താന്‍ നീക്കം ആരംഭിച്ച് ഹിന്ദുസംഘടനകള്‍. ആഗസ്റ്റ് 28 ന് ഘോഷയാത്ര നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല. ഘോഷയാത്ര തടയാന്‍ 144 വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഘോഷയാത്ര നടത്താന്‍ അനുമതി നിഷേധിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു. എന്നാല്‍ ഇപ്പോഴും ചിലര്‍ ഈ യാത്രയില്‍ ഉറച്ചുനില്‍ക്കുന്നു. അത് മുന്നില്‍ കണ്ടാണ് പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. സര്‍വ ഹിന്ദു സമാജത്തിന്റെ ബാനറിലാണ് ബ്രജ്മണ്ഡല് ശോഭായാത്ര നടക്കുക.പരിപാടിയില്‍ നിരവധി സാമൂഹിക, മത നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.
ജൂലൈ 31ല്‍ ഉണ്ടായ അക്രമത്തെത്തുടര്‍ന്ന് ബ്രജ്മണ്ഡല് മതയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു. ഇത് ചരിത്രപരമായ ഒരു യാത്രയാണെന്ന് സംഘാടകരില്‍ ഒരാളായ അരുണ്‍ സെയില്‍ദാര്‍ പറഞ്ഞു.എന്നാല്‍ ഓഗസ്റ്റ് 28 ന് മേവാത്തിലെ സര്‍വ ഹിന്ദു സമാജ് ഈ യാത്ര വീണ്ടും നടത്തും. നേരത്തെ വിശ്വഹിന്ദു പരിഷത്ത് യാത്രയ്ക്ക് സംഘടിത രൂപം നല്‍കിയിരുന്നു.
ജി 20 ഉച്ചകോടി, മേവാത്തിലെ കലാപകാരികള്‍ക്കെതിരായ പോലീസ് നടപടി തുടങ്ങിയ സുപ്രധാന പരിപാടികള്‍ കണക്കിലെടുത്ത് വിഷയം ഭരണകൂടവുമായി ചര്‍ച്ച ചെയ്യണം. കൂടാതെ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിഗണിക്കാമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
എന്നാല്‍ ഈ അവസരത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ സഞ്ചരിക്കാനാണ് മേവാത്തിലെ ഹിന്ദു സമൂഹം തീരുമാനിച്ചിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ.സുരേന്ദ്രകുമാര്‍ ജെയിന്‍ പറഞ്ഞു. ഈ ദിവസം സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ശിവക്ഷേത്രത്തില്‍ ജലാഭിഷേക പരിപാടികള്‍ സംഘടിപ്പിക്കും.അവിടെയുള്ള ഹിന്ദു സമൂഹം പരിപാടിയില്‍ പങ്കെടുക്കും.ഭാവിയില്‍ ഹിന്ദു സമൂഹത്തിന്റെ പരിപാടികള്‍ക്കും യാത്രകള്‍ക്കും ഒരു തടസ്സവും സൃഷ്ടിക്കാതിരിക്കാന്‍ കലാപകാരികള്‍ക്ക് അറിവ് നല്‍കണമെന്ന് പ്രാര്‍ത്ഥിക്കും.
എല്ലാ തരത്തിലുള്ള അക്രമവും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി നൂഹ് ഭരണകൂടം ഓഗസ്റ്റ് 25 മുതല്‍ 29 വരെ ഇന്റര്‍നെറ്റ് സേവനവും ബള്‍ക്ക് എസ്എംഎസും നിരോധിച്ചിട്ടുണ്ട്.ഈ സമയത്ത് കോളിംഗ് സേവനം മാത്രമേ പ്രവര്‍ത്തിക്കൂ.
Post a Comment