ഹരിയാനയിൽ സംഘർഷം രൂക്ഷമാകുന്നു: പള്ളിക്ക് തീവെച്ച് ഇമാമിനെ ​കൊലപ്പെടുത്തി, നുഹ് ജില്ലയില്‍ നിരോധനാജ്ഞ

(www.kl14onlinenews.com)
(Aug -01-2023)

ഹരിയാനയിൽ സംഘർഷം രൂക്ഷമാകുന്നു: പള്ളിക്ക് തീവെച്ച് ഇമാമിനെ ​കൊലപ്പെടുത്തി,
നുഹ് ജില്ലയില്‍ നിരോധനാജ്ഞ

ചണ്ഡിഗഡ്: ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മുസ്‍ലിം പള്ളിക്ക് തീവെക്കുകയും ഇമാമിനെ ​കൊലപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുരുഗ്രാം സെക്ടർ 57ലെ അഞ്ജുമാൻ ജുമാമസ്ജിദാണ് 70-80 പേരടങ്ങുന്ന സംഘം അഗ്നിക്കിരയാക്കിയത്. ഇവിടെയുണ്ടായിരുന്ന ഇമാം മൗലാന സാദിനും ഖുർഷിദ് എന്നയാൾക്കും നേരെ അക്രമി സംഘം വെടിയുതിർക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇമാം മരിച്ചു. ഖുർഷിദ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

അക്രമികളെ തിരിച്ചറിഞ്ഞതായും പലരെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ആരാധനാലയങ്ങൾക്ക് കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ സാമുദായിക നേതാക്കളുമായി ചർച്ചയും നടക്കുന്നുണ്ട്.

ഗുരുഗ്രാമിന് സമീപം നൂഹിൽ ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ രണ്ട് ഹോംഗാർഡുകൾ ഉ​ൾപ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പൊ​ലീ​സു​കാ​ർ​ ഉൾപ്പെടെ നി​ര​വ​ധി പേർക്ക് പ​രി​ക്കേ​റ്റു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സാഹചര്യങ്ങൾ നിയന്ത്രണത്തിലായതായി നൂഹ് എസ്.പി നരേന്ദർ ബിജാർണിയ പറഞ്ഞു.

നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. ഗോ​​ര​​ക്ഷ ഗു​​ണ്ട​​യും രാ​​ജ​​സ്ഥാ​​നി​​ലെ ജു​​നൈ​​ദ്, ന​​സീ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ക്കൊ​​ല കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യു​​മാ​​യ മോ​​നു മ​​നേ​​സ​​ർ യാ​​ത്ര​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാ​​ത്ര ത​​ട​​യാ​ൻ ഒരു വിഭാഗം ശ്ര​മിക്കുകയും തുടർന്ന് പരസ്പരം ക​​ല്ലേ​​റു​​ണ്ടാ​​വുകയും ചെയ്തു. പൊ​ലീ​സിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. ഗു​​രു​​ഗ്രാ​​മി​​ലെ സി​​വി​​ൽ ലൈ​​ൻ​​സി​​ൽ ബി.​​ജെ.​​പി ജി​​ല്ല പ്ര​​സി​​ഡ​​ന്റ് ഗാ​​ർ​​ഗി ക​​ക്ക​​റാ​​ണ് യാ​​ത്ര ഫ്ലാ​​ഗ്ഓ​​ഫ് ചെ​​യ്തി​​രു​​ന്ന​​ത്.

നുഹ് ജില്ലയില്‍ നിരോധനാജ്ഞ

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ആകെ മരണം അഞ്ചായി. വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ട നുഹ് ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നുഹിലും സമീപപ്രദേശങ്ങളിലും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹള നിയന്ത്രിക്കാന്‍ കൂടുതല്‍ സേനയെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഗുരുഗ്രാം, പല്‍വാള്‍, ഫരീദാബാദ് എന്നിവടങ്ങളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. നുഹ് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ്, എസ് എം എസ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നാളെ വരെയാണ് വിലക്ക്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ 40 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 80 പേരെ അറസ്റ്റ് ചെയ്തു

Post a Comment

Previous Post Next Post