(www.kl14onlinenews.com)
(30-Aug-2023)
കുമ്പള വിദ്യാര്‍ത്ഥിയുടെ മരണം;
കുമ്പള:കാസർകോട്ട് കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസിന്റെ വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന. ‘‘കുട്ടിയുടെ മാതാവിന്റെ പരാതി ലഭിച്ചിരുന്നു. അത് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൽ പൊലീസിന്റെ വീഴ്ച കണ്ടെത്തിയാൽ നടപടിയുണ്ടാകും. കേസ് അന്വേഷണം കൃത്യമായി പുരോഗമിക്കുകയാണ്’’– വൈഭവ് സക്സേന പറഞ്ഞു.
അതിനിടെ, വിദ്യാർഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെ മൂന്നുപേരെ സ്ഥലംമാറ്റി. എസ്ഐ രജിത്, സിപിഒ ദീപു, രഞ്‌ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാർ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഫർഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ മാസം 25ന് സ്‌കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്‌ക്കാണ് അപകടം സംഭവിച്ചത്.
കാർ നിർത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പൊലീസ് എത്തിയത്.
പൊലീസ് പിന്തുടർന്ന
കാർ ഓടിച്ചു മുന്നോട്ടു പോയി. അൽപസമയത്തിനുശേഷം അംഗടിമുഗറിൽ കാർ തലകീഴായി മറിഞ്ഞു അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ വിദ്യാർഥിയെ ആദ്യം കുമ്പള ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മംഗളുരുവിലേക്കു മാറ്റുകയുമായിരുന്നു. ഫർഹാസിനെ കൂടാതെ കാറിൽ നാലു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഇവർക്കു നിസാര പരുക്കുകളുണ്ട്.
അതേസമയം, അപകടത്തിന് കാരണക്കാരായ പൊലീസുകാരെ സംരക്ഷിക്കുകയാണെന്നും അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നും ഫര്‍ഹാസിന്റെ കുടുംബം ആരോപിച്ചു. കുറ്റാരോപിതരെ സ്ഥലം മാറ്റിയാല്‍ പോര കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഓഗസ്റ്റ് 25ന് അപകടത്തില്‍പ്പെട്ടത്. പൊലീസിനെ കണ്ട് ഭയന്ന കുട്ടികള്‍ നിര്‍ത്താതെ വാഹനമോടിച്ച് പോകുന്നതിനിെട കാര്‍ തലകീഴായി മറിയുകയായിരുന്നു. നാലു വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഫര്‍ഹാസിന് ഗുരുതര പരുക്കേറ്റതോടെ ആദ്യം കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റി. ചികില്‍സയിലിരിക്കെ ഫര്‍ഹാസ് ഇന്നലെ മരിച്ചത്.
Post a Comment