നാഷണല്‍ ഹൈവേ നിര്‍മ്മാണം പ്രാദേശിക യാത്രാസൗകര്യം ഉറപ്പാക്കിയാവണം പവര്‍ ഹൈവേ, ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരം നല്‍കണം:പി.ഡി.പി

(www.kl14onlinenews.com)
(24-Aug-2023)

നാഷണല്‍ ഹൈവേ നിര്‍മ്മാണം പ്രാദേശിക യാത്രാസൗകര്യം ഉറപ്പാക്കിയാവണം പവര്‍ ഹൈവേ, ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരം നല്‍കണം:പി.ഡി.പി

കാസർകോട് :കേരളത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റാന്‍ പോകുന്ന നാഷണല്‍ ഹൈവേയുടെ വര്‍ക്ക് പൂര്‍ത്തീകരിക്കുമ്പോള്‍ പ്രാദേശികമായി സാധാരണക്കാരുടെ യാത്രാ സൗകര്യം കൊട്ടി അടച്ച് കൊണ്ടാവരുത് എന്ന് പി.ഡി.പി.
തലപ്പാടി മുതല്‍ നീലേശ്വരം വരെയുള്ള രണ്ട് റീച്ചുകള്‍ മാത്രം എടുത്താല്‍ പത്തോളം സ്ഥലങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. മൊഗ്രാല്‍പുത്തൂര്‍, നായന്മാര്‍മൂല, ബേവിഞ്ച തുടങ്ങിയ സ്ഥലങ്ങളിലെ വിഷയം ഏറ്റവും ഗൗരവതരവുമാണ്. അതോടൊപ്പം തന്നെ തെക്കില്‍ ഭാഗത്ത് അപ്രോച്ച് റോഡ് തന്നെ ഇല്ല എന്നതും തലതിരിഞ്ഞ പ്ലാനിംഗിന്‍റെ ഉദാഹരണമാണ്. ഇത് വരെയും പദ്ധതിയുടെ ഡി പി ആർ. പുറത്തു വിടാൻ തയ്യാറാവാത്ത അതിക്രത്തരുടെ നടപടി ഏറെ ദുരൂഹമാണെന്നും എം പി ഉൾപ്പെടുന്ന ജനപ്രതിനിതികൾ ആവശ്യപ്പെട്ടിട്ടും ഡി പി ആർ ലഭിച്ചിട്ടില്ല എന്ന് പറയുന്നത് ആശാസ്ത്രീയ്സ്മാൻ.
ഈ വിഷയത്തില്‍ നിലവിലെ സമരസമിതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, ജില്ലാ പ്രസിഡന്‍റ് എസ്.എം. ബഷീര്‍ അഹമ്മദ് എന്നിവര്‍ കാസര്‍ഗോഡ് പ്രെസ്സ് ക്‌ളാബ്ബിൽ ആഗസ്റ് 23ന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പവര്‍ ഹൈവേ- ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ട പരിഹാരം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വികസനം ആവശ്യമാണ്, എന്നാലത് സാധാരണക്കാരുടെ കഞ്ഞിയില്‍ മണ്ണിട്ട് കൊണ്ടാവരുത്. അവരുടെ ആവശ്യം തികച്ചും ന്യായമാണെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര,ജില്ലാ ഉപദ്യക്ഷന്മാരായ കെ.പി. മുഹമ്മദ് ഉപ്പള, ഫാറൂഖ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post