(www.kl14onlinenews.com)
(17-Aug-2023)
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം പാമ്പാടി ഇലക്ഷൻ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം രാവിലെ 11.30ന് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്ഡെവലപ്പ്മെന്റ് ഓഫീസിലെത്തിയാണ് പത്രിക സമർപ്പിക്കുക.
പത്രികാ സമർപ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും പ്രചാരണം നടത്തും. സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ ഇന്ന് രാവിലെ 11 മണിയോടെ പത്രിക സമർപ്പിക്കും. ഇന്നലെ രാവിലെ പതിനൊന്നരയോടെ ആർഡിഒയ്‌ക്ക് മുൻപാകെ ഇടതു സ്ഥാനാർത്ഥി ജെയ്‌ക് സി തോമസ് പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് ജെയ്‌ക് പുതുപ്പള്ളിൽ മത്സരിക്കുന്നത്.
Post a Comment