സംസ്ഥാന വൈദ്യുതി പ്രതിസന്ധി തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

(www.kl14onlinenews.com)
(21-Aug-2023)

സംസ്ഥാന വൈദ്യുതി പ്രതിസന്ധി തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

കൂടിയ വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇങ്ങനെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് തിരിച്ചടിയായത്. നഷ്ടം നികത്താന്‍ സര്‍ചാര്‍ജും പരിഗണനയിലുണ്ട്. പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ എല്ലാവരും തയ്യാറാവണം. വൈദ്യുതി ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോര്‍ട്ട് 21ന് നല്‍കാന്‍ കെഎസ്ഇബി ചെയര്‍മാന് മന്ത്രി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി. നിലവില്‍ സംസ്ഥാനത്ത് കൂടിയ വിലക്ക് വൈദ്യുതി വാങ്ങാനാണ് തീരുമാനം.

Post a Comment

Previous Post Next Post