പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം സെപ്തംബർ 18 മുതൽ 22 വരെ നടക്കും

(www.kl14onlinenews.com)
(31-Aug-2023)

പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം സെപ്തംബർ 18 മുതൽ 22 വരെ നടക്കും
ന്യൂഡൽഹി: പ്രത്യേക പാർലമന്റ് സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെയാണു സമ്മേളനം. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. ഫലപ്രദമായ ചർച്ചകൾ നടത്താനാണ് സമ്മേളനം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം (17-ാം ലോക്‌സഭയുടെ 13-ാം സമ്മേളനവും രാജ്യസഭയുടെ 261-ാമത് സമ്മേളനവും) സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കും. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടത്തുന്നതിനാണ് സമ്മേളനം ചേരുന്നത്’, മന്ത്രി ട്വിറ്ററിൽ കുറിച്ചു.

Post a Comment

Previous Post Next Post