മലേഷ്യയില്‍ ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു

(www.kl14onlinenews.com)
(18-Aug-2023)

മലേഷ്യയില്‍ ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു

മലേഷ്യയില്‍ ഹൈവേയില്‍ വിമാനം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 8 പേരും ഹൈവേ യാത്രക്കാരായ 2 പേരുമാണു മരിച്ചത്. വടക്കന്‍ മലേഷ്യയിലെ വിനോദസഞ്ചാരദ്വീപായ ലാങ്കാവിയില്‍നിന്ന് പുറപ്പെട്ട വിമാനം സുബാങ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ലാന്‍ഡിങ്ങിനു മിനിറ്റുകള്‍ മുന്‍പ് ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ചു.

Post a Comment

Previous Post Next Post