പുതുക്കിപ്പണിത ഉദുമ പടിഞ്ഞാർ മുഹ്‍യിദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനം 10ന്

(www.kl14onlinenews.com)
(Aug -08-2023)

പുതുക്കിപ്പണിത ഉദുമ പടിഞ്ഞാർ മുഹ്‍യിദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനം 10ന്
കാ​സ​ർ​കോ​ട്: പു​തു​ക്കിപ്പണി​ത ഉ​ദു​മ പ​ടി​ഞ്ഞാ​ർ മു​ഹ്​യിദ്ദീ​ൻ ജു​മാ​മ​സ്ജി​ദി​ന്റെ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച ന​ട​ക്കും. 10ന് ​വൈ​കീ​ട്ട് ആ​റി​ന് ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ദു​മ പ​ടി​ഞ്ഞാ​ർ ഖാ​ദി സി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി മു​സ് ലി​യാ​ർ വ​ഖ​ഫ് പ്ര​ഖ്യാ​പ​നം ന​ട​ത്തും. രാ​ത്രി ഏ​ഴി​ന് പൊ​തു​സ​മ്മേ​ള​നം ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​കെ. അ​ബ്ദു​ല്ല ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി ക്കും. ​ഉ​ദു​മ പ​ടി​ഞ്ഞാ​ർ ഖാ​ദി സി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി മു​സ് ലി​യാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും അ​ലി ത​ങ്ങ​ൾ കു​മ്പോ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. സുവ​നീ​ർ അ​ബ്ദു​ല്ല കു​ഞ്ഞി ഹാ​ജി സ്പീ​ഡ് വേ ​പ്ര​കാ​ശ​നം ചെ​യ്യും.

ജ​മാ​അ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹ്മാ​ൻ സ​ഫ​ർ ഏ​റ്റു​വാ​ങ്ങും. രാ​ത്രി ഒ​മ്പ​തി​ന് എ.​എം. നൗ​ഷാ​ദ് ബാ​ഖ​വി ചി​റ​യി​ൻ​കീ​ഴ് മ​ത​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11ന് ​രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​വാ​സി സം​ഗ​മം പി.​വി. അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി (യു.​എ.​ഇ) ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​പി. മു​ഹ​മ്മ​ദ് (ഖ​ത്ത​ർ) അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​ന് ര​ണ്ടാം​സെ​ഷ​ൻ ഖ​ത്ത​ർ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​എം. അ​ബ്ദു​ൽ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​മൂ​സ ഹാ​ജി (യു.​എ.​ഇ) അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

12ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജെം​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് പാ​ദൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. 10ന് ​ഉം​റ സം​ഗ​മം ന​ട​ത്തും. ര​ണ്ടി​ന് മാ​ന​വ സൗ​ഹാ​ർ​ദ സം​ഗ​മം പാ​ണ​ക്കാ​ട് മു​ഈ​ന​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​വും. രാ​ത്രി 7.30 ന് ​സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​രം മ​ത​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 13ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഗ്രാ​ന്റ് മ​ഹ​ല്ല് കു​ടും​ബ സം​ഗ​മം ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് മെംബ​ർ സെ​ക്ര​ട്ട​റി ഡോ.​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ബേ​ക്ക​ൽ ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി ഏ​ഴി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ക്കും. എ​ട്ടി​ന് സ​മാ​പ​ന പൊ​തു​യോ​ഗ​ത്തി​ൽ ജ​മാ​അ​ത്ത് ക​മ്മി​റ്റി ട്ര​ഷ​റ​ർ കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ.​പി. അ​ബൂ​ബ​ക്ക​ർ അ​ൽ ഖാ​സി​മി പ​ത്ത​നാ​പു​രം മ​ത​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ബ്ദു​ൽ ഖാ​ദി​ർ പൂ​ക്കു​ഞ്ഞി ത​ങ്ങ​ൾ ആ​ന്ത്രോ​ത്ത് കൂ​ട്ട​പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Post a Comment

Previous Post Next Post