കോയിപ്പാടി കടപ്പുറം ഗവ.എൽ.പി സ്കൂളിന് ഫിഷറീസ് വകുപ്പിൽ നിന്നും 1 ഏക്കർ ഭൂമി അനുവദിച്ചു: എകെഎം അഷ്റഫ് എംഎൽഎ

(www.kl14onlinenews.com)
(12-Aug-2023)

കോയിപ്പാടി കടപ്പുറം
ഗവ.എൽ.പി സ്കൂളിന് ഫിഷറീസ് വകുപ്പിൽ നിന്നും 1 ഏക്കർ ഭൂമി അനുവദിച്ചു: എകെഎം അഷ്റഫ് എംഎൽഎ
കുമ്പള :
കോയിപ്പാടി കടപ്പുറം ഗവ. എൽ പി സ്കൂളിന് ഫിഷറീസ് വകുപ്പിൽ നിന്ന് ഒരു ഏക്കർ ഭൂമി അനുവദിക്കുന്നതിന് തീരുമാനമായതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.
നിയമസഭയിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം.
സ്കൂളിനോട് ചേർന്ന് ഫിഷറീസ് വകുപ്പിന്റെ 2.23 ഏക്കർ ഭൂമിയുണ്ട്. ഇതിൽ നിന്ന് 1 ഏക്കർ ഭൂമിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും കളിസ്ഥലം ഒരുക്കുന്നതിനും അനുവദിക്കാൻ തീരുമാനമായത്. ഇവിടെ നൂറ് ശതമാനവും മത്സ്യത്തൊഴിലളികളുടെ കുട്ടികളാണ് പഠിക്കുന്നത്. സ്കൂളിന് ഫിഷറീസ് വകുപ്പിന്റെ ഭൂമി ആവശ്യപ്പെട്ട് പി ടി എ കമ്മിറ്റി എം എൽ എ മുഖേന നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായത്.
റവന്യൂ വകുപ്പ് തുടർ നടപടി സ്വീകരിച്ച് സ്കൂളിന് ഭൂമിയുടെ രേഖ ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.

Post a Comment

Previous Post Next Post