കേരളത്തില്‍ 5 നഴ്സിംഗ് കോളജ് ആരംഭിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

(www.kl14onlinenews.com)
(July -17-2023)

കേരളത്തില്‍ 5 നഴ്സിംഗ് കോളജ് ആരംഭിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ 5 നഴ്സിംഗ് കോളജുകള്‍ക്ക് അനുമതി. കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉള്‍പ്പെടെ 5 മെഡിക്കല്‍ കോളജുകളുടെ ഭാഗമായി നഴ്‌സിങ് കോളജ് ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് നഴ്‌സിങ് കോളജ് ആരംഭിക്കുക.

5 നഴ്‌സിങ് കോളജുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യപടിയാണിത്. നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്. കാസര്‍ഗോഡ് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. കിടത്തിച്ചികിത്സ ആരംഭിച്ചാല്‍ മാത്രമേ മെഡിക്കല്‍ കമ്മിഷന്റെ അനുമതി തേടാനാകൂ.

Post a Comment

Previous Post Next Post