പാറകൾ ഇടിഞ്ഞുവീണ് കാർ യാത്രക്കാരായ 4 പേർ മരിച്ചു

(www.kl14onlinenews.com)
(July -11-2023)

പാറകൾ ഇടിഞ്ഞുവീണ് കാർ യാത്രക്കാരായ 4 പേർ മരിച്ചു
ഉത്തരാഖണ്ഡിലെ ഗംഗോത്രി ദേശീയ പാതയിൽ മണ്ണിടിച്ചിലിനിടെ കൂറ്റൻ പാറക്കല്ലുകൾ ഉരുണ്ടുവീണ് യാത്രാ വാഹനങ്ങൾ തകർന്നതിനെ തുടർന്ന് നാല് തീർത്ഥാടകർ മരിക്കുകയും, ആറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച രാത്രി തീർത്ഥാടകർ ഗംഗോത്രിയിൽ നിന്ന് ഉത്തരകാശിയിലേക്ക് മടങ്ങുമ്പോഴാണ് സു നഗറിന് സമീപം അപകടമുണ്ടായത്.

രാത്രി ഏറെ വൈകി നാട്ടുകാരുടെ സഹായത്തോടെ നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തി. എന്നാൽ തുടർച്ചയായി കല്ലുകൾ വീഴുന്നതിനാൽ രക്ഷാപ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നു. മൂന്ന് വാഹനങ്ങൾ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഡിസാസ്‌റ്റർ വളണ്ടിയർ രാജേഷ് കുമാർ പറഞ്ഞു.

കനത്ത മഴയെ തുടർന്ന് ഗംഗോത്രി ദേശീയ പാതയിൽ ബന്ദർകോട്ടിന് സമീപം ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതിനിടെ, മലരിയിൽ ഹിമാനികൾ പൊട്ടിത്തെറിച്ച് ഒരു പാലം ഒഴുകിപ്പോയി, ചമോലി ജില്ലയിലെ ഇന്ത്യ-ചൈന അതിർത്തിയെ ബന്ധിപ്പിക്കുന്ന 10 ഗ്രാമങ്ങൾ ഇതോടെ ഒറ്റപ്പെട്ടു.

ഉത്തരാഖണ്ഡിലെ മഴ സാധ്യത

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴ തുടരുന്നതിനാൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്, ഉത്തരാഖണ്ഡിൽ കനത്തതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കുന്നത്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഡെറാഡൂൺ, തെഹ്‌രി, ചമോലി, പൗരി, ബാഗേശ്വർ, നൈനിറ്റാൾ, അൽമോറ, രുദ്രപ്രയാഗ് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. ജൂലൈ 11, 12 തീയതികളിൽ ഉത്തരകാശി, ചമോലി, തെഹ്‌രി ഗർവാൾ, ഡെറാഡൂൺ, പരു ഗർവാൾ, ബാഗേശ്വർ, അൽമോറ, ചമ്പാവത്ത്, നൈനിറ്റാൾ, ഉദ്ദം സിംഗ് നഹർ, ഹരിദ്വാർ എന്നീ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

Post a Comment

Previous Post Next Post