കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനം ജൂലൈ 31 ന്

(www.kl14onlinenews.com)
(July -27-2023)

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനം ജൂലൈ 31 ന്
കാസർകോട്: ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മാണം പൂർത്തീകരിച്ച കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം ജൂലൈ 31 രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.
കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, രാജമോഹൻ ഉണ്ണിത്താൻ എംപി മുഖ്യപ്രഭാഷണം നടത്തും. പി എം എ വൈ വീടുകളുടെ താക്കോൽദാനം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫും ഭിന്ന ശേഷിക്കാർക്കുള്ള മുച്ചക്ര വാഹനത്തിൻറെ താക്കോൽദാനം ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പുവും നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ ഐ എ എസ് , കാസർകോട് ജില്ലാ കലക്ടർ ഇമ്പ ശേഖരൻ കെ ഐ എ എസ്, കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ അഡ്വ വി എം മുനീർ, എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലയിലെ പ്രമുഖർ, ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് കാസർകോട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി എ , വൈസ് പ്രസിഡന്റ്‌ പി എ അഷ്‌റഫ്‌ അലി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്‌റഫ്‌ കർള, സമീമ അൻസാരി , സകീന അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി ബി വിജു എന്നിവർ അറിയിച്ചു.

Post a Comment

أحدث أقدم