ഭർത്താവിനെ ഭാര്യമാർ ചേർന്ന് കുത്തിക്കൊന്നു; ഇരുവരും അറസ്റ്റിൽ

(www.kl14onlinenews.com)
(July -11-2023)

ഭർത്താവിനെ ഭാര്യമാർ ചേർന്ന് കുത്തിക്കൊന്നു; ഇരുവരും അറസ്റ്റിൽ
ബിഹാറിലെ ഛപ്രയിൽ തർക്കത്തെ തുടർന്ന് 45 കാരനെ ഭാര്യയും മുൻ ഭാര്യയും ചേർന്ന് കുത്തിക്കൊന്നു. ആലംഗീർ അൻസാരി എന്നയാളാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്ന ആലംഗീർ അടുത്തിടെയാണ് ബീഹാറിലെ വീട്ടിലെത്തിയത്. ഇദ്ദേഹത്തോടപ്പം രണ്ട് ഭാര്യമാരും ഡൽഹിയിലായിരുന്നു താമസിച്ചിരുന്നത്. ഡൽഹിയിൽ താമസിച്ച് ദിവസങ്ങൾക്ക് മുൻപാണ് മുൻ ഭാര്യ സൽമയും നിലവിലെ ഭാര്യ ആമിനയും ബീഹാറിലേക്ക് മടങ്ങിയത്. അവിടെ വെച്ച് ആലംഗീറും ആമിനയും സൽമയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേ തുടർന്ന് രണ്ട് സ്ത്രീകളും കൂടി ഭർത്താവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

അതേസമയം, ആലംഗീറിനെ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു, അവിടെ നിന്ന് പട്‌ന മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ, പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആലംഗീർ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പോലീസ് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

പത്ത് വർഷം മുമ്പാണ് ആലംഗീർ സൽമയെ വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതോടെ സൽമ മറ്റെവിടെയോ താമസിക്കാൻ തുടങ്ങി. പിന്നീട് ആറുമാസം മുമ്പാണ് ബംഗാൾ സ്വദേശിയായ ആമിനയെ വിവാഹം കഴിക്കുന്നത്.

എന്നാൽ ഡൽഹിയിലെ താമസം അവസാനിപ്പിച്ച് നഗരത്തിൽ ഇരു ഭാര്യമാരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും ബക്രീദ് ആഘോഷിക്കാൻ ആലംഗീർ നാട്ടിലെത്തിയതറിഞ്ഞ് ജൂലൈ ഒമ്പതിനാണ് ഇവർ ബീഹാറിലെത്തിയതെന്നും ആലംഗീറിന്റെ കുടുംബം പറയുന്നു.അതേസമയം, രണ്ട് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post