(www.kl14onlinenews.com)
(July -25-2023)
സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ബസ് കുഴിയിൽ വീണു, പരിക്കേൽക്കാതെ കുട്ടികളെ രക്ഷിച്ച് ജാസ് റെസ്ക്യൂ ടീം
കാസർകോട് :
ചൗക്കി-ബദർ നഗറിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ബസ് കുഴിയിൽ വീണു,മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടമുണ്ടായത്.
കൃത്യ സമയത്തുള്ള നാട്ടുകാരുടെ ഇടപെടൽ കാരണം,പരിക്കേൽക്കാതെ കുട്ടികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി സുരക്ഷിതമായി വീടുകളിലേക്ക് എത്തിച്ചു, ദീർഘ നേരത്തെ പരിശ്രമത്തിന് ശേഷം ജാസ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ബസ് കുഴിയിൽ നിന്നെടുത്തു,
ജാസ് റെസ്ക്യൂ ടീമിന്റെ സേവനത്തിന് സ്കൂളിന്റെയും, നാടിന്റെയും അഭിനന്ദനങ്ങൾ അറിയിച്ചു.
Post a Comment