കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്; വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍

(www.kl14onlinenews.com)
(July -17-2023)

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്; വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീരാം വെങ്കിട്ടരാമന്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്.

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നു, ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പ് അുസരിച്ച് നരഹത്യാക്കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളില്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ആണ് കേസ് എടുക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീരാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്.

Post a Comment

أحدث أقدم