‘കുഞ്ഞ് മിഠായി കഴിക്കുന്നുണ്ടായിരുന്നു, ചോദിച്ചപ്പോൾ മകളാണെന്നു പറഞ്ഞു’: ദൃക്സാക്ഷി

(www.kl14onlinenews.com)
(July -29-2023)

‘കുഞ്ഞ് മിഠായി കഴിക്കുന്നുണ്ടായിരുന്നു, ചോദിച്ചപ്പോൾ മകളാണെന്നു പറഞ്ഞു’: ദൃക്സാക്ഷി
ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ചാന്ദ്നിയുമായി പ്രതി അസ്ഫാഖ് മാർക്കറ്റിനു പിന്നിലേക്ക് പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷി. കുഞ്ഞിന്റെ കൈപിടിച്ചാണ് അസ്ഫാഖ് വന്നത്. കുഞ്ഞിന്റെ കയ്യിൽ മിഠായി ഉണ്ടായിരുന്നു, അത് കഴിക്കുന്നുണ്ടായിരുന്നു. സംശയം തോന്നി ചോദിച്ചപ്പോൾ മകളാണെന്നു പറഞ്ഞെന്നും ആലുവ മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായ താജുദീൻ വെളിപ്പെടുത്തി.

വെള്ളിയാഴ്ച മൂന്നേകാലോടെയാണ് അസ്ഫാഖ് കുട്ടിയുമായി വന്നത്. കുട്ടിയുമായി മാലിന്യക്കൂനയ്ക്ക് അരികിലേക്ക് പോകുന്നത് കണ്ടപ്പോൾ സംശയം തോന്നി. ചോദിച്ചപ്പോൾ മദ്യപിക്കാനാണ് വന്നതെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു മൂന്നു പേർ കൂടി അങ്ങോട്ടേക്ക് പോയി. വൈകീട്ടായാൽ ഇവിടെ മദ്യപാനം സ്ഥിരമാണ്. പിന്നീട് അങ്ങോട്ടേക്ക് ശ്രദ്ധിച്ചില്ല. തട്ടിക്കൊണ്ടുപോയതിന്റെ വാർത്തയും സിസിടിവി ദൃശ്യങ്ങളും കണ്ടപ്പോഴാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും താജുദീൻ പറഞ്ഞു.

ഇന്നലെയാണ് മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളായ ചാന്ദ്നിയെ തട്ടിക്കൊണ്ടു പോയത്. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇന്നു രാവിലെയാണ് ആലുവയിലെ പെരിയാർ തീരത്തുനിന്നും ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം പിടിയിലായി. പ്രതിയായ അസം സ്വദേശി അസ്ഫാഖ് രണ്ടു ദിവസം മുൻപാണ് ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയിൽ താമസം തുടങ്ങിയത്.
തായിക്കാട്ടുകര യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ചാന്ദ്നി. രാംധറിന്റെ നാലു മക്കളിൽ രണ്ടാമത്തെയാളാണ്.
അതേസമയം
ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് ഇന്ന് രാവിലെ പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ താഴ്ത്തി, ചാക്കിട്ടു മൂടി മുകളില്‍ കല്ലു വച്ച നിലയിലായിരുന്നു മൃതദേഹം. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ അഞ്ചുവയസുകാരിയായ മകള്‍ ചാന്ദ്‌നിയെ ഇന്നലെയാണ് അസ്ഫാക് തട്ടിക്കൊണ്ട് പോയത്. ഇതേ കെട്ടിടത്തില്‍ രണ്ട് ദിവസം മുന്‍പു താമസിക്കാനായെത്തിയതാണ് ഇയാൾ. മദ്യ ലഹരിയിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്.

സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികൾ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. മക്കളില്‍ രണ്ടാമത്തെയാളാണ് ചാന്ദ്‌നി. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നതോടെയാണ് പോലീസില്‍ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്.

Post a Comment

أحدث أقدم