(www.kl14onlinenews.com)
(July -21-2023)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപ്പിച്ചു; മികച്ച നടി വിന്‍സി അലോഷ്യസ്,മികച്ച നടന്‍ മമ്മൂട്ടി;നന്‍പകല്‍ നേരത്ത് മയക്കം- മികച്ച സിനിമ
തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വൈകിട്ട് മൂന്നിന് സെക്രട്ടറിയേറ്റിലെ പി ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
ഇക്കുറി 154 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടിയതോടെ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിച്ചത്. പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയച്ചു.
സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം
ബിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
ജനപ്രീതിയും കലാമേന്മയും
ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)
നവാഗത സംവിധായകന്‍
ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)
ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)
പൌളി വല്‍സന്‍ (സൌബി വെള്ളയ്ക്ക)
നൃത്തസംവിധാനം
ഷോബി പോള്‍ രാജ് (തല്ലുമാല)
വസ്ത്രാലങ്കാരം
മഞ്ജുഷ രാധാകൃഷ്ണന്‍ (സൌദി വെള്ളയ്ക്ക)
പിന്നണി ഗായകന്‍
കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്റീസ് കിഡ്‌സ്)
പിന്നണി ഗായിക
മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)
എഡിറ്റിംഗ്
നിഷാദ് യൂസഫ് (തല്ലുമാല)
കലാസംവിധാനം
ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)
സിങ്ക് സൌണ്ട്
വൈശാഖ് വിവി (അറിയിപ്പ്)
ശബ്ദമിശ്രണം
വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)
ശബ്ദരൂപകല്‍പ്പന
അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)
പശ്ചാത്തല സംഗീതം
ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്)
ഗാനരചയിതാവ്
റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)
സംഗീത സംവിധാനം
എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)
ബാലതാരം (ആണ്‍)
മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്‌സ്)
ബാലതാരം (പെണ്‍)
തന്മയ സോള്‍ (വഴക്ക്)
കഥാകൃത്ത്
കമല്‍ കെ എം (പട)
ഛായാഗ്രഹണം
മനേഷ് മാധവന്‍ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്)
തിരക്കഥാകൃത്ത്
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)
Post a Comment