(www.kl14onlinenews.com)
(July -01-2023)
കാസര്‍കോട്: പെരുന്നാള്‍ ആഘോഷത്തിന് ബന്ധു വീട്ടിലെത്തിയ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മൊഗ്രാല്‍ കൊപ്പളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മഞ്ചേശ്വരത്തെ അബ്ദുള്‍ ഖാദര്‍ - നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്മാന്‍ (22), നാദില്‍ (17) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളിൽ ഒരാൾ മുങ്ങിത്താഴുന്നത് കണ്ട് മറ്റെയാൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.വിവരം അറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മോര്‍ച്ചറിയിലേക്ക് മാറ്റി .
Post a Comment