(www.kl14onlinenews.com)
(July -28-2023)
അബുദാബി:
അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഞായറാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ചു സംഘടിപ്പിച്ച "പിരിസം വെക്കൽ സീസൺ 3" വളരെ അധികം ശ്രദ്ധേയമായി . വൈകുന്നേരം 4 മണിക്ക് അബ്ദുൽ റഹ്മാൻ ഹാജി കമ്പളയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി മ്യൂസിക് ബോൾ, ബലൂൺ പൊട്ടിക്കൽ ,ജനറൽ ക്വിസ് ,ഇസ്ലാമിക് ക്വിസ് തുടങ്ങിയ ആവേശകരമായ മത്സരങ്ങളോടെ മഗ് രിബ് നമസ്കാരത്തിന് പിരിഞ്ഞു .
മഗ്‌രിബിന് ശേഷം നടന്ന മാപ്പിള പാട്ടു മത്സരം ശ്രദ്ധേയമായി. ആലപിച്ച ഓരോ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു .അവസാന മത്സര പരിപാടിയായ നിമിഷ പ്രസംഗ മത്സരത്തിൽ മത്സരാർഥികൾ യാതൊരു സഭാ കമ്പവും പ്രകടിപ്പിക്കാതെ ഉജ്വലമായി വിഷയാവതരണം നടത്തി.. ശേഷം ഗാനലാപനത്തിനു നൽകിയ അവസരം കുറെ ഏറെ ആളുകൾ പ്രയോജനപ്പെടുത്തി സദസ്സിനെ ഉന്മേഷം കൊള്ളിച്ചു.
അതിനിടയിൽ ഓരോ പരിപാടികൾക്കിടയിൽ നടന്ന പ്രസിഡന്റിന്റെ സ്പെഷ്യൽ സ്പോട്ട് ക്വിസ് പരിപാടി വിത്യസ്തമായ അനുഭവമായി.
തുടർന്ന് നടന്ന സമ്മാനം കൈമാറൽ പരിപാടി അക്ഷരാർത്ഥത്തിൽ പിരിസം പരസ്പ്പരം വാരിക്കോരി കൊടുക്കൽ ചടങ്ങായി മാറി..
പരിപാടിയുടെ അവസാനം നടന്ന ജില്ലയിൽ നിന്നുള്ള സ്റ്റേറ്റ് ഭാരവാഹിക്കും, ജില്ലാ ഭാരവാഹികൾക്കും നൽകിയ സ്വീകരണ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെയുടെ അധ്യക്ഷധയിൽ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് ഉദ്ഘടാനം ചെയ്തു .കെ എം സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി ,ജില്ലാ ജനറൽ സെക്രട്ടറി പി.കെ .അഷ്‌റഫ് ,ജില്ലാ ട്രെഷറർ ഉമ്പു ഹാജി പെർള ജില്ലാ ഭാരവാഹികളായ അസിസ് കിഴുർ, സമീർ തയാലങ്ങാടി റാഷിദ് എടത്തോട്, ഷമീം ബേക്കൽ, അഷ്‌റഫ് ഉളുവർ, ഇസ്മായിൽ മുഗുളി തുടങ്ങിയവർ പ്രസംഗിച്ചു.
എന്നും വ്യത്യസ്തതയാർന്ന പരിപാടികളുമായി പ്രവർത്തന മേഖലയിൽ മുന്നിൽ നിൽക്കുന്ന അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളെയും , എന്നും ഓർമ്മിക്കാൻ സമ്മാനങ്ങൾ പരസ്പ്പരം കൈമാറി പ്രവർത്തകർ തമ്മിൽ സ്നേഹം ഊട്ടി ഉറപ്പിക്കാനും ഇത് പോലോത്ത വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്ന
മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ പ്രവർത്തനം മാതൃകാപരമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അനീസ് മാങ്ങാട് അഭിപ്രായപ്പെട്ടു .
പരിപാടിയിൽ മണ്ഡലം ഭാരവാഹികൾ സംസ്ഥാന,ജില്ലാ സാരഥികൾക്ക് ഷാൾ അണിയിച്ചു സ്വീകരിച്ചു.മണ്ഡലം ഭാരവാഹികളായ അബ്ദുൽ റഹ്മാൻ ഹാജി കംബള ,ഷെരീഫ് ഉറുമി ,അബ്ദുൽ ലത്തീഫ് ഈറോഡി ,ഇബ്രാഹിം ജാറ ,റസാഖ് നൽക്ക ,സുനൈഫ് പേരാൽ , മുൻ മണ്ഡലം ഭാരവാഹികളായ അസിസ് കന്തൽ ,സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ വിവിധ മണ്ഡലം നേതാക്കളായ സലാം സി .എച് ,മിദ്‌ലാജ് കുശാൽ നഗർ ,ഫാറൂഖ് കൊളവയൽ ,കെ എച് അലി ,ബദ്‌റുദ്ദിൻ തളങ്കര മണ്ഡലത്തിൽ പെട്ട വിവിധ പഞ്ചായത്ത് ഭാരവാഹികൾ എസ് കെ എസ് എസ് എഫ് നേതാക്കളായ കമാൽ മല്ലം ,ഷെരീഫ് പള്ളത്തടുക്ക ,ഫൈസൽ സീതാങ്കോളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .
മണ്ഡലം ജനറൽ സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും ട്രഷറർ ഖാലിദ് ബാംബ്രണ നന്ദിയും പറഞ്ഞു.
Post a Comment