നീന്തൽ കുളത്തിന് മീതെ അപകട ഭീതിയുയര്‍ത്തി വൈദ്യുതി ലൈൻ; അധികൃതർ നിസ്സംഗതയിൽ,നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

(www.kl14onlinenews.com)
(July -16-2023)

നീന്തൽ കുളത്തിന് മീതെ അപകട ഭീതിയുയര്‍ത്തി വൈദ്യുതി ലൈൻ; അധികൃതർ നിസ്സംഗതയിൽ,നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം
കുമ്പള: ആരിക്കാടി, പി കെ നഗർ സർക്കാർ നീന്തൽ കുളത്തിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈൻ അപകടാവസ്ഥയിലാണ് നിലകൊള്ളുന്നത് .ദിവസവും നൂറ് കണക്കിന് കുട്ടികളാണ് ഇവിടെ കുളിക്കാൻ വരുന്നത് .പൊട്ടി വീഴാറായി നിൽക്കുന്ന വൈദ്യുതി ലൈൻ ഒരു കാറ്റ് വന്നാൽ അപകടം സംഭവിച്ചേക്കാം .ഇതിനെതിരെ ഇഖ്‌വാൻസ്‌ യുവജന വേദി പ്രവർത്തകർ അധികാരികളെ ബന്ധപ്പെട്ടെങ്കിലും ഇത് വരെ തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല .ഇനി അപകടം സംഭവിച്ചാൽ മാത്രമേ അധികാരികളുടെ കണ്ണ് തുറക്കുകയുളൂ.
ആയതിനാൽ ഇതിനെതിരെ ശക്തമായ സമര പരിപാടികൾ അസൂത്രം ചെയ്യുകയാണ് നാട്ടുകാരും ഇഖ്‌വാൻസ്‌ പ്രവർത്തകരുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post