പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍; ഇന്ന് സ്‌കൂളുകളില്‍ ശുചീകരണം

(www.kl14onlinenews.com)
(July -04-2023)

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍; ഇന്ന് സ്‌കൂളുകളില്‍ ശുചീകരണം
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്‌മെന്റുകള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. ക്ലാസുകള്‍ തുടങ്ങാന്‍ തടസങ്ങളില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്നലെ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഓരോ സ്‌കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേല്‍ക്കുക. ഇന്ന് സ്‌കൂളുകളില്‍ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികള്‍ നടക്കും.

സപ്ലിമെന്ററി അലോട്‌മെന്റുകളും സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. അഡ്മിഷന്‍ കിട്ടാത്ത കുട്ടികളുടെയും കുറവുള്ള സീറ്റുകളുടെയും കണക്ക് താലൂക്ക് തലത്തില്‍ എടുക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നേരത്തെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25 നാണ് ക്ലാസുകള്‍ തുടങ്ങിയത്. നേരത്തെ ആരംഭിക്കുന്നതിനാൽ വിദ്യാർഥികൾക്ക് കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ലഭിക്കും. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് വിദ്യാഭ്യാസ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിലെ ഉറപ്പ്.

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാതൊരു ആശങ്കയും വേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഏതെങ്കിലും തരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഹരിക്കാൻ ഉള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിന്റെ ഭാഗമായാണ് 14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്തത്.
മൂന്നാം അലോട്മെന്റിനു ശേഷം താലൂക്കുതല, പഞ്ചായത്തുതല പരിശോധനകൾ ഉണ്ടാകും. ഇനിയും പ്രശ്നങ്ങൾ ഉള്ള മേഖലകൾ ഉണ്ടെങ്കിൽ താത്കാലിക അധിക ബാച്ചുകൾ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post