(www.kl14onlinenews.com)
(July -16-2023)
ഇടതു സർക്കാറിന് പൊതു സമൂഹത്തോട് പ്രതിബദ്ധതയില്ല;ആളില്ലാ കസേരകളോട് ആവശ്യം പറയേണ്ട ദുസ്ഥിതി മാറ്റണം -സി.ടി
മുളിയാർ: പാവപ്പെട്ടവരോടും സാധാരണക്കാരോടുമുള്ള പ്രതിബദ്ധത മറന്നവരാണ് ഇടതു സർക്കാറെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സിടി അഹമ്മദലി പറഞ്ഞു. സർക്കാർ ഓഫീസു കളിലെത്തുന്ന ജനങ്ങൾ ആളില്ലാ കസേരകളോട് പരാതി പറഞ്ഞ് മടങ്ങേണ്ട ദുസ്ഥിക്ക് പരിഹാര മുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒൻപത് മാസമായി ഒഴിഞ്ഞ് കിടക്കുന്ന മുളിയാറിൽ സ്ഥിരം വില്ലേജ് ഓഫീസറെയും, ജീവനക്കാരെയും നിയമിക്കുക, കൃഷി ഓഫീസർ,സർക്കാർ ആശുപതിയിൽ സിവിൽ സർജൻ ഉൾപ്പെടെയുള്ള ഡോക്ടർമാർ, മൃഗ ഡോക്ടർ,പഞ്ചായത്ത് എ ഇ.തുടങ്ങിയ പോസ്റ്റുകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് മുളിയാറിൽ യുഡിഎഫ് നടത്തിയ വില്ലേജ് ഓഫീസ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു.ചെയർമാൻ ബി.എം.അബൂബക്കർ അധ്യക്ഷത വഹിച്ചു. കൺവീനർ ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.എ.ബി.ഷാഫി, കെബി.മുഹമ്മദ് കുഞ്ഞി, മണികണ്ഠൻ ഓമ്പയിൽ, ഇ.മണി കണ്ഠൻ,സിദ്ധീഖ് ബോവിക്കാനം,മൻസൂർ മലത്ത്,ഖാലിദ് ബെള്ളി പ്പാടി, മധുസുധനൻ കോടി, ഷെഫീഫ് കൊടവഞ്ചി,എം.കെ.അബ്ദുൽ റഹിമാൻ ഹാജി,ഹനീഫ പൈക്കം, എം.എസ്.ഷുക്കൂർ, അനീസ മൻസൂർ മല്ലത്ത്,അബ്ബാസ് കൊളച്ചപ്,ഖാദർ ആലൂർ,വേണു
കുടാല,ഭാസ്കരൻ കോട്ടുർ,ഹംസ ചോയിസ്, ബി.എം. ഹാരിസ്,ഉഷാ ഗോപലൻ, മുഹമ്മദ് കുഞ്ഞി പോക്കർ, പി.അബ്ദുല്ല കുഞ്ഞി ഹാജി,എംഎച്ച്. അബ്ദുല്ല കുഞ്ഞി, ഗൗരി അംമ്മ ഗോഡ്, പുഷ്പലത മൂളിയാർ, രാഘവൻ നെയ്യങ്കയം, പവിത്ര സാഗർ,മുക്രി അബ്ദുൽ ഖാദർ ഭാസ്കരൻ കുഞ്ഞു മൂല,വേണു പാണുർ, വി.കെ.വി അനിൽ നേതൃത്വം നൽകി.
إرسال تعليق